
ആരാധകരെ നിരാശയില്‍ ആഴ്ത്തി യുവനടന്റെ ആത്മഹത്യ. ജാപ്പനീസ് നടന് ഹറുമ മിയുറയെ മരിച്ച നിലയില്‍ കണ്ടെത്തി. 30 വയസ്സുകാരനായ നടനെ ടോക്യോയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹറുമ മിയുറ ജോലിക്ക് എത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴാം വയസ്സില്‍ അഭിനയ ജീവിതം തുടങ്ങിയ ഹറുമയുടെ ആദ്യ ചിത്രം അഗ്രിയായിരുന്നു. 2007-ല്‍ പുറത്തിറങ്ങിയ കൊയിസൊറ, 2010-ലെ കിമി നി ടോഡോകെ എന്നിവള്‍ ശ്രദ്ധേയ സിനിമകളാണ്.
Post Your Comments