അമ്മയ്ക്ക് സ്നേഹാദരവുമായി താരപുത്രി. അന്തരിച്ച രാധിക തിലകിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വീഡിയോ ഒരുക്കിയിരിക്കുകയാണ് മകള്‍ ദേവിക സുരേഷ്. ദീവികയ്ക്കൊപ്പം കീബോര്‍ഡില്‍ ഈണമിട്ട് പ്രശസ്ത ഗായിക ശ്വേതാ മോഹനും.
അകാലത്തില്‍ മരണമടഞ്ഞ അമ്മ രാധിക തിലകിന്റെ ഓര്‍മകളുണര്‍ത്തുന്നതാണ് ദേവികയുടെ പാട്ട്. ഈ പാട്ടൊരുക്കാന്‍ എല്ലാ സഹായവും നല്‍കിയ സുജാത മോഹനും, ശ്വേതാ മോഹനും തന്റെ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ദേവിക പാട്ട് പുറത്തിറക്കിയത്.
‘എന്നും എന്നോടൊപ്പമുള്ള അമ്മയ്ക്കുള്ള സ്നേഹാദരമാണിത്. അമ്മയുടെ മൂന്ന് ജനപ്രിയ ഗാനങ്ങള്‍ ഞാന്‍ പുനരവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കീബോര്‍ഡില്‍ മാന്ത്രിക ഈണവുമായി ശ്വേത ചേച്ചി ഒപ്പം ചേര്‍ന്നു. കുറച്ചു കാലമായി ഇത്തരത്തില്‍ വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു പക്ഷേ സംഗീതത്തില്‍ ശരിയായ പരിശീലനം ലഭിക്കാത്തതിനാല്‍ ഞാന്‍ ഇതില്‍ നിന്നും സ്വയം മാറിനില്‍ക്കുകയായിരുന്നുവെന്നും. ഒരു മികച്ച ഗായികയാണെന്ന് ഞാന്‍ കരുതുന്നില്ലയെന്നും എങ്കിലും ഇതെന്റെ അമ്മയ്ക്കുവേണ്ടി’ എന്നായിരുന്നു പാട്ട് പങ്കുവെച്ചുകൊണ്ട് ദേവിക കുറിച്ചു.
വീഡിയോ ആരംഭിക്കുന്നത് ദേവിക ഫോണില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ നോക്കിനില്‍ക്കുന്ന ദൃശ്യത്തോടെയാണ്. ‘മായമഞ്ചലില്‍..’,’കനാനക്കുയിലേ..’,ഗുരു എന്ന ചിത്രത്തിന് വേണ്ടി രാധിക പാടിയ ‘ദേവസംഗീതം നീയല്ലേ’ എന്നിങ്ങനെ മൂന്നു ഗാനങ്ങള്‍ പാടിയാണ് ദേവിക അവസാനിപ്പിക്കുന്നത്. ശ്വേത മോഹന്റെ യുട്യൂബ് ചാനല്‍ വഴിയാണ് പാട്ട് പുരത്തിറക്കിയിരിക്കുന്നത്.
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 2015 സെപ്റ്റംബര്‍ 20 നാണ് ഗായിക അന്തരിച്ചത്.
https://www.facebook.com/devika.suresh.7/posts/10220994055854198
Post Your Comments