തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നിന്ന ഒട്ടേറെ നായികമാര്‍ ബോളിവുഡ് എന്ന മോഹം ബാക്കി വെച്ചാണ് തങ്ങളുടെ സിനിമ കരിയര്‍ അവസാനിപ്പിച്ചത്, നായികയായി തിളങ്ങിയിരുന്ന സമയത്ത് ബോളിവുഡില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ നായികമാരില്‍ ശാന്തി കൃഷ്ണയും ഉള്‍പ്പെടുമ്പോള്‍ എന്ത് കൊണ്ട് തനിക്ക് ബോളിവുഡില്‍ നിന്ന് ലഭിച്ച ഓഫര്‍ സ്വീകരിക്കാന്‍ കഴിയാതെ പോയത് എന്നതിന് മറുപടി നല്‍കുകയാണ് താരം. അന്നത്തെ ഹിറ്റ് ബാനറായ രാജശ്രീ ഫിലിംസിന്റെ സൂപ്പര്‍ താര ചിത്രത്തില്‍ നായികയായിട്ടായിരുന്നു ശാന്തി കൃഷ്ണയ്ക്ക് ക്ഷണം ലഭിച്ചത്. അല്‍ത്താഫ് സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലൂടെയാണ് ശാന്തികൃഷ്ണ സിനിമയിലേക്കുള്ള തന്റെ രണ്ടാമത്തെ തിരിച്ചു വരവ് നടത്തിയത്.
ശാന്തികൃഷ്ണയുടെ വാക്കുകള്‍
“ഞാന്‍ ഒരു ഗവണ്മെന്റ് ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പ് ഹോള്‍ഡറായിരുന്നു. ഭരതനാട്യത്തിന് മഹാരാഷ്ട്ര സംസ്ഥാനത്തില്‍ നിന്ന് ഞാന്‍ ആയിരുന്നു തെരെഞ്ഞെടുക്കപ്പെട്ടത്. ആ സമയത്ത് ആണ് എനിക്ക് ബോളിവുഡില്‍ ഓഫര്‍ വരുന്നത്. അവരുടെ എഗ്രിമെന്റ് പ്രകാരം എനിക്ക് അങ്ങനെ ഒരു ഓഫര്‍ സെലക്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. അത് കൊണ്ടാണ് അന്ന് ബോളിവുഡില്‍ നിന്ന് വന്ന സിനിമ ഒഴിവാക്കേണ്ടി വന്നത്.ശാന്തികൃഷ്ണ പറയുന്നു.
Post Your Comments