ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗിന്റെ മരണത്തിലെ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. താരത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകനും സിനിമാനിര്‍മാണ കമ്ബനി യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനുമായ ആദിത്യ ചോപ്രയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ 4 മണിക്കൂര്‍ നീണ്ടു. 2 അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ആദിത്യ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയുടെ വിജയത്തിനുശേഷം യഷ് രാജ് ഫിലിംസ് ഒരുക്കുന്ന 3 സിനിമകള്‍ക്കു സുശാന്ത് കരാര്‍ ഒപ്പിട്ടിരുന്നു. ഇതില്‍ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ‘പാനി’ എന്ന സിനിമ നിര്‍മാതാക്കള്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് ആരോപണം.
സുശാന്തിനെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റ്, കാസ്റ്റിങ് ഡയറക്ടര്‍ ഷാനൂ ശര്‍മ, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി എന്നിങ്ങനെ മുപ്പതോളം പേരെ ചോദ്യം ചെയ്തു.
Post Your Comments