ഒരുകാലത്ത് യുവത്വത്തെ ആകര്‍ഷിച്ചിരുന്ന നടി ഷക്കീല നിര്‍മിക്കുന്ന ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം റിലീസിനെത്തുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. ‘തന്റെ എല്ലാ സ്വത്തുക്കളും ചിത്രത്തിനുവേണ്ടി മുടക്കി എന്നാല്‍ സ്ത്രീകള്‍ ദയവായി ചിത്രം കാണരുതെന്നും റിലീസിനോടനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഷക്കീല പറയുന്നു.
”സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കടക്കാര്‍ മൂലമുള്ള പ്രതിസന്ധി വേറെയും. അങ്ങനെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഈ സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു. ദയവായി ഈ സിനിമ കാണുക. നിങ്ങള്‍ കണ്ടില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമ നിര്‍മിക്കാന്‍ ആകില്ല” ഷക്കീല പറയുന്നു.
‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡ് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി മുന്‍പ് ഷക്കീല നല്‍കിയിരുന്നു. ”സെന്‍സര്‍ഷിപ്പിനായി ചിത്രത്തിന് ഹൈദരാബാദ്, ചെന്നൈ, ബോംബെ, ദില്ലി എന്നിവിടങ്ങളിലേക്ക് പോകേണ്ടിവന്നു. എന്നാല്‍ ഈ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിച്ചില്ല. കോവിഡും കൂടി വന്നതോടെ പ്രശ്‌നങ്ങള്‍ ഇരട്ടിയായി. തന്റെ സമ്ബാദ്യത്തിന് പുറമേ പലിശയ്ക്ക് പണം വാങ്ങിയാണ് സിനിമ നിര്‍മ്മിച്ചത്. ലോക്ഡൗണ്‍ ആണെങ്കിലും അവര്‍ക്ക് പലിശ നല്‍കണം.”
സിനിമയുടെ ടിക്കറ്റ് ചാര്‍ജ് 50 രൂപ മാത്രമാണ്. മുതിര്‍ന്നവര്‍ക്കുള്ള കോമഡി ചിത്രമാണിത്. ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചയ്യും. സായ് റാം ദസാരിയാണ് സംവിധായകന്‍.
Post Your Comments