കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് പ്രീത പ്രദീപ്. ഇനി എന്നാണാവോ ഒരു കല്യാണ സദ്യ കഴിക്കാൻ പറ്റുക എന്നാണ് താരത്തിന്റെ പുതിയ പോസ്റ്റ്. കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
വരിയിലിരുന്ന് സദ്യ കഴിക്കുമ്പോൾ പപ്പടം പൊടിക്കുന്ന ചിത്രമാണ് പ്രീത പങ്കുവച്ചിരിക്കുന്നത്. ‘സദ്യ…. അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്… ഇനി എന്നാണാവോ ഒരു കല്യാണസദ്യ കഴിക്കാൻ പറ്റുക(കൊറോണ കാരണം 50 മെമ്പേഴ്സിന്റെ ലിസ്റ്റിൽ ഉൾപെടുത്തുന്നില്ലെന്നേ..) ഒരു സദ്യ പ്രേമിയുടെ രോദനം’ എന്നാണു ചിത്രത്തിനു താരം കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്
ചേച്ചിയെ ഞങ്ങളുടെ വീട്ടിലെ കല്യാണത്തിന് വിളിക്കാം, ചേച്ചിയെ പോലെ ഞങ്ങളും സദ്യപ്രാന്തന്മാരാണ് എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
Leave a Comment