
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തെ സംബന്ധിച്ച ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. വിഷാദത്തിലായിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നും അല്ല ഇത് കൊലപാതകമാണെന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ സുശാന്തിന്‍റെ ‘ആത്മാവു’മായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ‘പാരാനോര്‍മല്‍ എക്സ്പേര്‍ട്ട്’ സ്റ്റീവ് ഹഫ്
സ്വന്തം യുട്യൂബ് ചാനല്‍ ഉള്ള സ്റ്റീവ് സുശാന്തിന്‍റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ നിരവധി ആരാധകര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു.
സ്വയം വികസിപ്പിച്ചെടുത്തു എന്നവകാശപ്പെടുന്ന ഒരു ഉപകരണത്തിന്‍റെ മുന്നില്‍ ഇരുന്നുകൊണ്ടാണ് സ്റ്റീവിന്‍റെ സംഭാഷണം. സുശാന്തുമായി നടത്തിയ ‘ആശയവിനിമയ’ത്തെക്കുറിച്ച് സ്റ്റീവ് വീഡിയോയില്‍ പറയുന്നതിങ്ങനെ..
‘താങ്കള്‍ വെളിച്ചത്തിലാണോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. ‘തനിക്ക് വെളിച്ചം ലഭിക്കുന്നുണ്ട്’ എന്നായിരുന്നു അതിനു മറുപടി. ‘കഴിഞ്ഞ രാത്രി കണ്ട വെളിച്ചത്തിലാണ് നിങ്ങള്‍?’ എന്ന ചോദ്യത്തിന് ‘അതെ, ഞാന്‍ അതില്‍ ഉണ്ടായിരുന്നു’ എന്ന് മറുപടി. ‘എങ്ങനെയാണ് മരണപ്പെട്ടതെന്ന് ഓര്‍ക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് ‘അവരത് എല്ലാം ഡോക്ടര്‍മാര്‍ക്ക് വിടും’ എന്നാണ് മറുപടി ലഭിച്ചത്’എന്നും സ്റ്റീഫ് ഹഫ് പറയുന്നു.
Post Your Comments