സംവിധായകന് കമലിന് പിന്നാലെ പീഡന ആരോപണത്തില്‍ കുടുംങ്ങി നിർമ്മാതാവ് ആൽവിൻ ആന്റണി. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നു 20 വയസ്സ് പ്രായമുള്ളൊരു മോഡലാണ് നിർമ്മാതാവിനെതിരെ പരാതി നൽകിയിരിക്കുന്നത്. ആൽവിൻ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു.
2019ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൽവിൻ നിര്‍മ്മിക്കുന്ന സിനിമയിൽ തനിക്ക് അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. നാല് തവണ തന്നെ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. എറണാകുളം പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
ഡാഡി കൂള്‍, ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതായും ഉടനെ ആൽവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും സൗത്ത് പോലീസ് പ്രതികരിച്ചു
Post Your Comments