എന്‍റെ അച്ഛനായി മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കും: മീന

'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന സിനിമയില്‍ ഞാന്‍ മമ്മുക്കയുടെ മകള്‍ക്ക് തുല്യമായ ഒരു വേഷം ചെയ്തിരുന്നു

മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ മീന ബാല്യകാല സഖി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ചും ശ്രദ്ധ നേടിയിരുന്നു. നായികമാര്‍ സൂപ്പര്‍ താരങ്ങളുടെ അമ്മയായി അഭിനയിക്കാന്‍ മനസ്സ് കാണിക്കുമ്പോള്‍ നായികമാരുടെ അച്ഛന്മാരായി ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കുമോ എന്ന ഒരു ടിവി അഭിമുഖത്തിനിടെ അവതാരകന്‍ മീനയോട് ചോദിച്ചപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അതിന് തയ്യാറാകും എന്ന മറുപടിയാണ്‌ മീന നല്‍കിയത് . ഇവിടുത്തെ താരങ്ങള്‍ കഥയും തിരക്കഥയും നോക്കി സിനിമ തെരഞ്ഞെടുക്കുന്നവര്‍ ആയതു കൊണ്ട് പ്രായമായ റോളുകളും ഏറ്റെടുക്കുമെന്ന് മീന പറയുന്നു.

“മലയാളത്തില്‍ സമ്മതിക്കുമെന്ന് തോന്നുന്നു. ഇവിടെ അതൊന്നും അത്ര സീരിയസ് ആയ കാര്യമല്ല, ക്യാരക്ടര്‍ സ്ക്രീന്‍ പ്ലേ ഇതിനൊക്കെയാണ് പ്രാധാന്യം. ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ ഞാന്‍ മമ്മുക്കയുടെ മകള്‍ക്ക് തുല്യമായ ഒരു വേഷം ചെയ്തിരുന്നു. അത് കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷം ”ബാല്യകാലസഖി’യില്‍ മമ്മുക്കയുടെ അമ്മയായി അഭിനയിക്കാന്‍ ഓഫര്‍ വന്നപ്പോള്‍ എനിക്ക് മടിയുണ്ടായിരുന്നു. ഇത് ശരിയാകുമോ എന്നൊക്കെയായിരുന്നു ചിന്ത. പിന്നെ അത് ധൈര്യപൂര്‍വ്വം ഏറ്റെടുത്തു”. മീന പറയുന്നു.

Share
Leave a Comment