GeneralLatest NewsTollywood

‘ലൂസിഫര്‍’ റീമേക്കില്‍ നിന്നും സംവിധായകനെ മാറ്റുന്നു?

മുരളി ഗോപി ഒരുക്കിയ ഒറിജിനല്‍ തിരക്കഥ തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് ആവശ്യമായ ഭേദഗതികളോടെയായിരിക്കും തെലുങ്കില്‍ എത്തുക.

മലയാളത്തില്‍ വന്‍ വിജയം കരസ്ഥമാക്കിയ മോഹന്‍ലാല്‍- പൃഥിരാജ് ചിത്രം ലൂസിഫര്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകനായി എത്തുക രംഗസ്ഥലം, ആര്യ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സുകുമാര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അത് സാഹൊ സംവിധായകന്‍ സുജീത് ആയിരിക്കും എന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അദ്ദേഹത്തെയും ചിരഞ്ജീവി പ്രോജക്ടില്‍ നിന്ന് നീക്കുകയാണെന്ന് വാര്‍ത്തകള്‍.

മുരളി ഗോപി ഒരുക്കിയ ഒറിജിനല്‍ തിരക്കഥ തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് ആവശ്യമായ ഭേദഗതികളോടെയായിരിക്കും തെലുങ്കില്‍ എത്തുക. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ ചിരഞ്ജീവി ഒട്ടും തൃപ്‍തനല്ലെന്നും ആയതിനാല്‍ പ്രോജക്ടില്‍ നിന്നും അദ്ദേഹത്തെ മാറ്റിയേക്കുമെന്നും എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുജീതിന്‍റെ സ്ഥാനത്തേക്ക് ബണ്ണിയും ബദ്രിനാഥുമൊക്കെ ഒരുക്കിയ വി വി വിനായക് എത്തുമെന്നാണ് പുതിയ വാര്‍ത്ത

shortlink

Related Articles

Post Your Comments


Back to top button