തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ കള്ളക്കടത്ത് കേസിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉണ്ടായിരുന്നു. അതിനെ അനുകൂലിച്ചുകൊണ്ട് നടി അഹാന പങ്കുവച്ച പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇതിനെ തുടര്‍ന്നു സൈബര്‍ ആക്രമണം വലിയ രീതിയില്‍ താരം നേരിട്ടിരുന്നു. ഇപ്പോഴിതാ സൈബര്‍ വിമര്‍ശകര്‍ക്ക് ഒരു കത്തുമായി എത്തിയിരിക്കുകയാണ് അഹാന.
”എ ലൗവ് ലെറ്റർ ടു സെെബർ ബൂള്ളീസ്” എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. താൻ നേരിട്ട സൈബർ ആക്രമണത്തിനുള്ള പ്രതികരണമോ മറുപടിയോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറയുന്നു. താനൊരു ഇരയല്ലെന്നും മോശം വാക്കുകൾ ഉപയോഗിച്ച് തന്നെ ആക്രമിച്ചവർ സ്വയം ലജ്ജിക്കണമെന്നാണ് അഹാന പറയുന്നത്.
ഒരു മൊബൈൽ ഫോണും ആവശ്യത്തിലധികം സമയവും, മറ്റൊരാളോട് അവരെ കുറിച്ച് തന്നെ വളരെ മോശമായി പറയുമ്പോൾ സന്തോഷം ലഭിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങൾ എങ്കിൽ നിങ്ങളും ഒരു സൈബർ അറ്റാക്കർ ആണെന്ന് അഹാന പറയുന്നു. ഇനി തന്റെ ഈ വീഡിയോ കാണുമ്പോൾ, പറഞ്ഞ കാര്യങ്ങൾ ഒന്നും പോലും മനസിലാക്കാതെ ”അപ്പോൾ ഇവൾക്ക് മലയാളം പറയാൻ അറിയാം”എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, ”ആ, അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം” എന്നു പറഞ്ഞുകൊണ്ടാണ് അഹാന വീഡിയോ അവസാനിപ്പിക്കുന്നത്
Post Your Comments