വിനീത് ശ്രീനിവാസന് എന്ന സംവിധായകനെ മലയാളികള്‍ പരിചയപ്പെട്ടു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പത്ത് കഴിഞ്ഞിരിക്കുന്നു. 2010-ല്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന സിനിമ പറഞ്ഞു കൊണ്ടായിരുന്നു വിനീത് സംവിധാന രംഗത്തേക്ക് ചുവടു വച്ചത്. പിന്നീട് ‘തട്ടത്തിന് മറയത്ത്’ ‘തിര’, ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ സിനിമകള്‍ ചെയ്തു കൊണ്ട് വിനീത് മലയാള സിനിമയുടെ ഇരുത്തം വന്ന സംവിധായകനായി വിനീത് മാറി. ‘തിര’ എന്ന സിനിമയൊഴികെ എല്ലാം സൂപ്പര്‍ ഹിറ്റ് സിനിമകളായി അടയാളപ്പെട്ടപ്പോള്‍ വിനീത് ശ്രീനിവാസന് എന്ന സംവിധായകനും മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകരുടെ നിരയില്‍ സ്ഥാനം ഉറപ്പിച്ചു. ആദ്യ സിനിമ ചെയ്തു കഴിഞ്ഞു പത്ത് വര്‍ഷം പിന്നിടുന്ന വേളയില്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു രഹസ്യം പുറത്തു വിടുകയാണ് വിനീത് ശ്രീനിവാസന് എന്ന മലയാള സിനിമയുടെ ന്യൂജെന്‍ സകലകലാവല്ലഭന്. മലര്‍വാടി എന്ന സിനിമയുടെ ഓഡിഷന് നടക്കുമ്പോള്‍ ആസിഫ് അലിയുടെ ഒരു പോര്‍ട്ട് ഫോളിയോ തനിക്ക് ലഭിച്ചിരുന്നുവെന്നാണ് വിനീത് ശ്രീനിവാസന്റെ തുറന്നു പറച്ചില്
“മലര്‍വാടി ചെയ്യുന്ന സമയത്ത് എനിക്ക് ആസിഫിന്റെയൊക്കെ ഒരു പോര്‍ട്ട് ഫോളിയൊക്കെ വന്നിട്ടുണ്ട്. ഞാന്‍ ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ പോര്‍ട്ട് ഫോളിയോ ആസിഫിന്റെ ആയിരുന്നു. ആസിഫിന്റെ പോര്‍ട്ട് ഫോളിയോ കണ്ടാല്‍ ആസിഫിനെ നമുക്ക് വിളിക്കാന്‍ തോന്നും”, മലര്‍വാടി സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് വിനീത് ശ്രീനിവാസന് പറയുന്നു.
Post Your Comments