മറിമായം എന്ന ഹിറ്റ് പരമ്പരയിലൂടെ ജനപ്രീതി നേടിയ നടിയാണ് സ്നേഹ. സഹതാരമായ ശ്രീകുമാറിനെ ജീവിതത്തിലും നായകനാക്കിയ സ്നേഹ ടെലിവിഷനിലെ ആദ്യഭര്‍ത്താവിനു ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് താരം.
നടന്‍ വിനോദ് കോവൂരിനു പിറന്നാള്‍ ആശംസകള്‍ അറിയിച്ച താരത്തിന്റെ പോസ്റ്റ് ഇങ്ങനെ… ‘എന്റെ ആദ്യത്തെ ടെലിവിഷന്‍ പരിപാടി ആയ മാറിമയത്തിന്റെ ആദ്യത്തെ എപ്പിസോഡിന്റെ ഫോട്ടോയാണ് ഇത്. ആദ്യത്തെ എപ്പിസോഡില്‍ അത്യാവശ്യം നല്ല പേടിയോടെ നിന്ന എനിക്ക് ധൈര്യം തന്നതില്‍ പ്രധാനി എന്റെ ഭര്‍ത്താവായി അഭിനയിച്ച വിനോദേട്ടനാണ്.
മറിമായം 10 വര്‍ഷത്തിലേക്കു കടക്കുമ്ബോള്‍ ഒരുപാട് സന്തോഷം ഇങ്ങനെ നല്ല മനസുള്ള ഒരുകൂട്ടം ആളുകളുടെ കൂടെ വന്നുപെട്ടതില്‍. എന്റെ ടെലിവിഷനിലെ ആദ്യഭര്‍ത്താവിനു, വിനോദേട്ടന് പിറന്നാള്‍ ആശംസകള്‍’. എന്നാണ് നടി സ്‌നേഹയുടെ കുറിപ്പ്.
Post Your Comments