മലയാള സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ ഉദയത്തിനൊപ്പം മറ്റൊരു സൂപ്പര്‍ താരം കൂടി ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലൂടെ പിറവിയെടുത്തിരുന്നു, ആദ്യ കാലങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളില്‍ നായക വേഷങ്ങള്‍ ചെയ്തു കൊണ്ട് ശങ്കര്‍ എന്ന നടന്‍ മലയാള സിനിമയുടെ പുതിയ സൂപ്പര്‍ താരമായി ഉയര്‍ന്നു വരുമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ അതിനു വിപരീതമായി ശങ്കറിന്റെ താരവളര്‍ച്ച പിന്നീട് താഴേക്ക് പോകുകായിരുന്നു. ‘സുഖമോ ദേവി’ ഉള്‍പ്പടെയുള്ള സിനിമകളില്‍ മോഹന്‍ലാല്‍ സെക്കന്‍ഡ് ഹീറോയായി അഭിനയിച്ചപ്പോള്‍ അതിലെ നായക മുഖം ശങ്കറായിരുന്നു. സിനിമയില്‍ തനിക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും അവ്യക്തമാണെന്നും തന്റെ പേഴ്സണല്‍ ലൈഫൊക്കെ സിനിമയില്‍ ഒരു ബാക്ക് ടൈംഉണ്ടായതിന് കാരണമായെന്നും സിനിമയില്‍ 41 വര്‍ഷങ്ങള്‍ പിന്നിടുന്ന ശങ്കര്‍ ഓര്‍ക്കുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ‘ശരപഞ്ചരം’ എന്ന സിനിമയിലെ അതിഥി വേഷത്തിലൂടെയാണ് ശങ്കര്‍ മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്.
“ഞാനും മോഹന്‍ലാലും പൂര്‍ണിമയും ഉള്‍പ്പടെയുള്ള പുതുമുഖങ്ങള്‍ ഒന്നിച്ച ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ട്രെന്‍ഡ് സെറ്ററായി മാറിയപ്പോള്‍ ആക്ടര്‍ എന്ന രീതിയില്‍ ഞങ്ങള്‍ക്കും അത് വലിയ ഗുണമായി. സിനിമ എന്ന് പറയുന്നത് ഒരു ലക്കാണ്. എനിക്ക് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ അറിയില്ല. നമ്മള്‍ എങ്ങനെയാണ് സിനിമയില്‍ വരുന്നത്, എന്തോ ഭാഗ്യം കൊണ്ടാണ് സിനിമയില്‍ വന്നത്. എനിക്കൊരു ബാക്ക് ടൈം വന്നു. പിന്നെ എനിക്ക് സിനിമ ഇല്ലാതെയായി. അതിന് ഓരോ പേഴ്സണല്‍ കാര്യങ്ങള്‍ കാരണമായി”.ശങ്കര്‍ പറയുന്നു.
Leave a Comment