ബോളിവുഡില്‍ ഇത് നഷ്ടങ്ങളുടെ കാലമാണ്. നടന് ഇര്ഫാന് ഖാനും സുശാന്തും ഉള്‍പ്പെടെയുള്ള താരങ്ങളുടെ വിയോഗവേദനയില്‍ നിന്നും ആരാധകര്‍ മുക്തരായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇര്ഫാന് ഖാന്റെയും സുശാന്തിന്റെയും മരണത്തോട് ബോളിവുഡിലെ പ്രമുഖര്ക്കുണ്ടായിരുന്ന മനോഭാവത്തേക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് നടി റിച്ച ഛദ്ദ. ഇര്‍ഫാന്റെ മരണത്തിന് മുമ്ബേ തന്നെ പത്രക്കുറിപ്പ് തയ്യാറാക്കിയ ഒരു നടനെക്കുറിച്ച് റിച്ച കുറിപ്പില്‍ പറയുന്നുണ്ട്. ഇര്‍ഫാന്റെ മരണത്തെ കുറിച്ച് വികാരനിര്‍ഭരമായ കാര്യങ്ങള്‍ പങ്കുവച്ച് ശ്രദ്ധ നേടാനുള്ള ശ്രമമായിരുന്നു ഇദ്ദേഹത്തിന്റെതെന്നും റിച്ച കുറ്റപ്പെടുത്തുന്നു.
സുശാന്തിന്റെ മരണത്തിന് മാസങ്ങള്‍ക്ക് മുമ്ബേ തന്നെ ഇത്തരത്തില്‍ പത്രക്കുറിപ്പുകള്‍ തയ്യാറാക്കിയ സിനിമാക്കാര് കാണും. ഇവിടെ ആര്‍ക്കും ആരെയും വിശ്വസിക്കാനാകില്ല, സ്വന്തം മാനേജരെ പോലും, റിച്ച കുറിച്ചു. സ്വജനപക്ഷപാതമെന്ന പേരില്‍ താരകുടുംബത്തില്‍ നിന്നു വന്ന താരപുത്രന്മാരെയും പുത്രിമാരെയും ആക്ഷേപിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നും കൂട്ടിച്ചേര്‍ത്ത നടി ബോളിവുഡ് സിനിമയെ അകത്തുള്ളവരും പുറത്തുളളവരും എന്ന് തരംതിരിച്ചിക്കുന്നുവെന്നും പറയുന്നു. അതില്‍ തന്നെ അനുകമ്ബയുള്ളവരും ഇല്ലാത്തവരും എന്ന വേര്‍തിരിവ് ഉണ്ട്. പുറത്തുളളവരെല്ലാം പുണ്യാളന്മാരല്ല, അകത്തുള്ളവരെല്ലാം ചെകുത്താന്മാരുമല്ല. രണ്ട് വിഭാഗത്തിലും നല്ലവരും ചീത്തയാളുകളുമുണ്ട്. എനിക്ക് താരപുത്രന്മാരോടും പുത്രികളോടും വിദ്വേഷമില്ല, റിച്ച ബ്ലോഗില്‍ കുറിച്ചു.
Post Your Comments