സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എന്ന വിളിപ്പേരിനു കൃത്യമായ വിവരണം നല്‍കുകയാണ് നടന് നെടുമുടി വേണു. ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ മികച്ച നടന്മാര് എന്ന് കൂടി ഉറക്കെ പറയാവുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്നും നെടുമുടി വേണു അഭിപ്രായപ്പെടുന്നു. നമുക്ക് ആകാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ആയി കാണുമ്പോള്‍ തോന്നുന്ന ഇഷ്ടത്തില്‍ നിന്നാണ് സൂപ്പര്‍ താര സങ്കല്പ്പമുണ്ടാകുന്ന തെന്നും നെടുമുടി വേണു കൂട്ടിച്ചേര്‍ക്കുന്നു.
“നമ്മള് സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് അടിച്ചു ഏല്‍പ്പിച്ച ഒരു ലേബല്‍ ഉണ്ട്. അതല്ല അവര്‍ ശരിക്കും. അവര്‍ ശരിക്ക് സാധാരണ മനുഷ്യരും സാധാരണ ചിന്തകളും ഉള്ളവരാണ്.പക്ഷെ നമുക്ക് മറ്റു പല ഭാഷകളിലുമുള്ള സൂപ്പര്‍ താരങ്ങളെ വച്ച് നോക്കുമ്പോള്‍ നമ്മുടെ ആളുകള്‍ വളരെ സാധാരണക്കാരാണ്. അത് മലയാള സിനിമയുടെ മാത്രം പ്രത്യേകതയാണ്.മറ്റു ഭാഷകളില്‍ സൂപ്പര്‍ താരം എന്ന പദവി വന്നാല്‍ അയാളുടെ രീതി തന്നെ മാറും. പത്ത് പേരെ ഒന്നിച്ചിടിക്കുക, അതിസുന്ദരിയായ പെണ്ണിനെ പ്രണയിക്കുക, അവള് തിരിച്ചു പ്രണയിക്കുക, അങ്ങനെയുള്ള ഒരു നായക സങ്കപ്പമുണ്ട് സിനിമയില്‍. അതാണ് സാധാരണക്കാരായ പ്രേക്ഷകരെ ആകര്‍ഷിക്കുക. നമുക്ക് ആകാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ആയി കാണുമ്പോള്‍ തോന്നുന്ന ഇഷ്ടമാണതിന്റെ കാരണം. പക്ഷെ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ എന്ന് പറയുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാര് കൂടിയാണ്”. നെടുമുടി വേണു പറയുന്നു.
Post Your Comments