പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട തന്റെ ഒരു പ്രധാന സിനിമ പരാജയപ്പെടാന്‍ കാരണം ഒരു മമ്മൂട്ടി സിനിമയായിരുന്നുവെന്ന് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. താന്‍ നിര്‍മ്മിച്ച സിനിമകളുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു മണിയന്‍പിള്ള രാജുവിന്റെ തുറന്നു പറച്ചില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ ‘അനന്തഭദ്രം’ എന്ന സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിന്റെ വിധി ഇല്ലാതാക്കിയത് മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ‘രാജമാണിക്യം’ ആണെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ തുറന്നു പറച്ചില്‍.
മണിയന്‍പിള്ള രാജ്വുവിന്റെ വാക്കുകള്‍
“ഞാന്‍ ചെയ്ത ഒരു നല്ല സിനിമയാണ് ‘അനന്തഭദ്രം’. ആ സിനിമയ്ക്ക് അന്ന് ഓപ്പോസിറ്റ് നിന്നത് ‘രാജമാണിക്യം’ എന്ന സിനിമയായിരുന്നു. ‘രാജമാണിക്യം’ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട ഒരു കോമഡി ചിത്രമായിരുന്നു. അതിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘അനന്തഭദ്രം’ എവിടെ പോയാലും ‘രാജമാണിക്യം’ കൂടെയുണ്ടാകും. അത് കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷനൊക്കെ രാജമാണിക്യം തൂത്തുവാരി കൊണ്ട് പോയി. എന്നാലും എനിക്ക് ‘അനന്തഭദ്രം’ വലിയ നഷ്ടമില്ലാതെ പോയി ആറോളം അവാര്‍ഡുകളും ആ സിനിമ എനിക്ക് നേടി തന്നു”. മണിയന്‍പിള്ള രാജു പറയുന്നു.
Post Your Comments