വ്യാപകമായ രീതിയിൽ തന്റെ പേരില്‍ അഡല്‍ട്ട് വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടി കൊയ്ന മിത്ര. തന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഫാന്‍ പേജുകളുടെ സ്ക്രീന്‍ ഷോട്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതിനെതിരെ കൊയ്ന സൈബര്‍ സെല്ലില്‍ പരാതി നല്കി.
നിങ്ങൾക്ക്”ഇതൊരു ഫാന്‍ ക്ലബ് ആണെന്ന് തോന്നുന്നുണ്ടോ? ആരാധകര്‍ക്ക് എന്റെ പേരില്‍ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും അപ്ലോഡ് ചെയ്യാന്‍ സാധിക്കും എന്നാണോ? ഈ അക്കൗണ്ടുകള്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവരുടെ മെയില്‍/ അക്കൗണ്ട് വിവരങ്ങള്‍, ബയോ എന്നിവ നോക്കൂ. ഇത് കുറ്റകൃത്യമല്ലെങ്കില്‍ മറ്റെന്താണ്?” എന്ന് കോയ്ന ട്വിറ്ററില്‍ കുറിയ്ച്ചു.
കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങാനായി തന്നോട് തന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ കഴിഞ്ഞ മാസമാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങാന്‍ നോക്കിയപ്പോള്‍ തന്റെ പേരില്‍ 36.4 ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യാജ അക്കൗണ്ട് കണ്ടതായും കൊയ്ന പറയുന്നു.
Post Your Comments