
കുടുംബ പ്രേക്ഷകരുടെ പ്രിയ അവതാരകയും നടിയുമായ ആര്യയ്ക്ക് ആരാധകരെ ഏറെ ലഭിച്ച പരിപാടിയാണ് മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് 2. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ ഇപ്പോള്‍ കുടുംബത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്. എന്റെ ലവബിള്‍ ശത്രുവിന് പിറന്നാളാശംസയെന്നായിരുന്നു ആര്യ കുറിച്ചത്. സഹോദരി അഞ്ജനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് താരം.
അച്ഛനും അമ്മയുമാണ് അവളെ എനിക്ക് സമ്മാനമായി നല്‍കിയത്. എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ നിന്റെ ജീവിതമെന്നും ചേച്ചി അനിയത്തിയോട് പറയുന്നുണ്ട്. നിന്നെ ഒരു വധുവായി കാണാനായി കാത്തിരിക്കുകയാണ് താനെന്നും ആര്യ പറയുന്നു. സഹോദരിയായ അഞ്ജനയ്ക്കൊപ്പമുള്ള ഫോട്ടോയും ആര്യ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments