ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം; സ്വന്തം വീട്ടില്‍ ഉള്ളോരോട് പറയൂ.. മോശം കമന്റിന് വായടപ്പിച്ച്‌ മറുപടി നല്‍കി അനുമോള്‍

കര്‍ക്കിടക സംക്രാന്തി ശീവോതി വെച്ചു ( ജ്യേഷ്ഠ ഭഗവതി യെ പുറത്താക്കി ശ്രീ പാര്‍വതി ദേവിയെ വീട്ടില്‍ കുടിയിരുത്തി) .. രാത്രി മൈലാഞ്ചി ഇട്ട് ഉറങ്ങി എന്നേക്കുമ്ബോ കര്‍ക്കിടകം ആവും

ശക്തമായ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ യുവനടിയാണ് അനുമോള്‍. സ്വന്തമായി യൂട്യൂബ് ചാനലും കൈകാര്യം ചെയ്യുന്ന അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം കര്‍ക്കിടകമാസത്തിന്റെ വരവ് അറിയിച്ച്‌ അനു ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് കീഴില്‍ ഒരാള്‍ മോശമായി കമന്റ് ചെയ്തിരുന്നു. അയാള്‍ക്ക് വായടിപ്പിച്ചു മറുപടി നല്‍കിയിരിക്കുകയാണ് താരം

”കര്‍ക്കിടക സംക്രാന്തി ശീവോതി വെച്ചു ( ജ്യേഷ്ഠ ഭഗവതി യെ പുറത്താക്കി ശ്രീ പാര്‍വതി ദേവിയെ വീട്ടില്‍ കുടിയിരുത്തി) .. രാത്രി മൈലാഞ്ചി ഇട്ട് ഉറങ്ങി എന്നേക്കുമ്ബോ കര്‍ക്കിടകം ആവും.. ഇനി ദശപുഷ്പം ചൂടി മുക്കുറ്റി കുറി തൊട്ട്, പത്തിലക്കറി കൂട്ടി അമ്മയുടെ രാമായണ വായനയും കേട്ട് ഒരു മാസം..” എന്നായിരുന്നു അനുമോളുടെ പോസ്റ്റ്.

ഈ പോസ്റ്റിന് ഒരാള്‍ ഇട്ട മോശം കമന്റിന് അനു കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ”ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം” എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇതിനാണ് താരം മറുപടി നല്‍കിയത്.

‘മനസ്സിലായില്ല, സ്വന്തം വീട്ടില്‍ ഉള്ളോരോട് പറയൂ, എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്.” എന്നായിരുന്നു അനുവിന്റെ മറുപടി.

Share
Leave a Comment