CinemaGeneralLatest NewsMollywoodNEWS

മലയാളികളുടെ പ്രിയതാരം ബാല പുനർ വിവാഹിതനാകുന്നുവോ? ആകാംക്ഷയോടെ ആരാധകർ

ഈ പ്രശ്നങ്ങളൊക്കെ കഴിയട്ടെ. നല്ല വാർത്തകൾ ഉണ്ടാകും.’–ബാല

തന്റെ പുനർവിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് നടൻ ബാല. തന്റെ യുട്യൂബ് ചാനലിൽ ഡോക്ടർ മോൺസണുമായി സംസാരിക്കവേയാണ് നടൻ ഇതേക്കുറിച്ച് സംസാരിച്ചത്. ‘എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത്? ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചാൽ മതിയെന്നുള്ള തീരുമാനം കൊണ്ടാണോ ?” എന്നായിരുന്നു ഡോക്ടറുടെ ചോദ്യം.

ജീവിതത്തിൽ ”ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കും” എന്നുമായിരുന്നു ബാലയുടെ മറുപടി. ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന്”വിവാഹാലോചനകളൊക്കെ വരുന്നുണ്ട്, ഉടനെ ഉണ്ടാകില്ല, നമുക്ക് കാത്തിരിക്കാം” എന്നായിരുന്നു ബാല നൽകിയ മറുപടി.‘ ഈ പ്രശ്നങ്ങളൊക്കെ കഴിയട്ടെ. നല്ല വാർത്തകൾ ഉണ്ടാകും.’–ബാല പറയുന്നു.

എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമൃതയും ബാലയും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിലെ വാർത്ത പലയിടങ്ങളിൽ പ്രചരിച്ചിരുന്നു. മുമ്പ് ഒരു സീരിയൽ താരവും ബാലയുമായുള്ള വിവാഹമുണ്ടാവുമെന്ന് വ്യാജ പ്രചാരണമുണ്ടായിരുന്നു. അന്നും ബാല ഒരു പോസ്റ്റിലൂടെ പ്രതിഷേധമറിയിച്ച് വാർത്ത വ്യാജമാണെന്ന് അറിയിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button