മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ നടി ഉര്‍വശി നടന് മനോജ് കെ ജയനുമായുള്ള വിവാഹ ശേഷം വീണ്ടും സിനിമയിലേക്ക് വരാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ്. കുടുംബത്തിനു വരുമാനം ആവശ്യമായതിനാല്‍ വിവാഹം ശേഷം സിനിമയിലേക്ക് വരാന്‍ താന്‍ സ്വയം നിര്‍ബന്ധിതയാകേണ്ടി വന്നുവെന്നും, പ്രസവത്തിന് ഒരാഴ്ച മുന്‍പ് വരെ ഷൂട്ടിംഗിന് വരേണ്ടി വന്ന അവസ്ഥ അന്ന് ഉണ്ടായെന്നും ഉര്‍വശി മനസ്സ് തുറക്കുന്നു. വിവാഹ ശേഷം ഒരിക്കലും മലയാള സിനിമയിലേക്ക് വരില്ലെന്ന തീരുമാനം എടുത്തിരുന്നില്ലെന്നും തല്‍ക്കാലത്തേക്ക് സിനിമ വേണ്ടന്ന നിലപാടില്‍ ആയിരുന്നുവെന്നും ഉര്‍വശി വ്യക്തമാക്കുന്നു.
“വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് പിന്മാറാനുള്ള തീരുമാനം തന്നെയായിരുന്നു സത്യത്തില്‍. പക്ഷെ ഞാന്‍ ജോലിക്ക് പോയാലെ പറ്റൂ എന്ന അവസ്ഥയുണ്ടായി. വേറെ വരുമാനം ഇല്ല. പ്രസവത്തിന്റെ ഒരാഴ്ച മുന്‍പും ഞാന്‍ ഷൂട്ടിംഗ് അറ്റന്‍ഡ് ചെയ്തു. വിവാഹ ശേഷം വീണ്ടും അഭിനയരംഗത്തേക്ക് വരില്ല എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല. തല്‍ക്കാലത്തേക്ക് വര്‍ക്ക് ചെയ്യുന്നില്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എനിക്ക് ഈ ഒരു പ്രൊഫഷനെ അറിയൂ. അപ്പോള്‍ കുടുംബത്തിന് വേറെ വരുമാനം ഇല്ലാത്ത സ്ഥിതിക്ക് എനിക്ക് സിനിമയിലേക്ക് തന്നെ തിരിച്ചുവരണമായിരുന്നു”. ഉര്‍വശി പറയുന്നു.
Post Your Comments