Uncategorized

വീണതല്ല സാഷ്ടാം​ഗം പ്രണമിച്ചതാണ്; ചിരിയുണർത്തി ടൊവിനോ; വീ‍‍ഡിയോ

താരം പുറത്ത് വിട്ട പുതിയ വീഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്

മലയാള സിനിമയിൽ ഫിറ്റ്നെസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള യുവനായകന്‍മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ പൂര്‍ണതയ്ക്ക് വേണ്ടി താരം ശരീരം ക്രമപ്പെടുത്തി എടുക്കാറുണ്ട്.

കൂടാതെ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന വീഡിയോകളും പ്രേക്ഷകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഈ വീഡിയോകളെല്ലാം ആരാധകര്‍ക്കിടയില്‍ തരംഗമാകാറുണ്ട്. ലോക് ഡൗണ്‍ വന്നതോടെ ഷൂട്ടിങ്ങ് പലതും നിര്‍ത്തി വച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ വീട്ടില്‍ മിനി ജിം സെറ്റ് ചെയ്ത് വ്യായാമം മുടക്കാറില്ല.

 

എന്നാൽ ഇപ്പോഴിതാ താരം പുറത്ത് വിട്ട പുതിയ വീഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇത്തവണയും ജിമ്മില്‍ നിന്നുളള ഒരു വീഡിയോ ആണ് ടോവിനൊ പങ്കുവെച്ചിരിക്കുന്നത്. വര്‍ക്കൗട്ടിനിടയില്‍ പടുകൂറ്റന്‍ ടയറിന് മുകളിലൂടെ ഉയര്‍ന്ന് ചാടാന്‍ ശ്രമിക്കുകയും നിലത്ത് വീഴുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങള്‍ പിന്‍മാറുന്നവരെ താന്‍ തോറ്റുകൊടുക്കില്ല എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button