CinemaGeneralMollywoodNEWS

‘ഇനിയൊരു ഡേറ്റ് മോഹന്‍ലാല്‍ നല്‍കില്ല’: ആ സൂപ്പര്‍ ഹിറ്റ് സിനിമ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായി

ഒരിക്കല്‍ ഡെന്നിസ് എന്നെ വിളിച്ചിട്ട് പറഞ്ഞു എനിക്ക് സ്വാമിയെ ഒന്ന് കാണണമെന്ന്

കുടുംബ സിനിമകളില്‍ നിന്ന് ആക്ഷന്‍ സിനിമകളിലേക്കുള്ള  മാറ്റം സംഭാവിക്കാനുണ്ടായ കാരണത്തെക്കുറിച്ച്  തുറന്നു സംസാരിക്കുകയാണ് തിരക്കഥാകൃത്തായ എസ്എന സ്വാമി ‘ചക്കരയുമ്മ’, ‘ഒരു കഥ നുണക്കഥ’ എന്നീ കുടുംബ സിനിമകളില്‍ നിന്ന് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ആക്ഷന്‍ സിനിമയിലേക്ക് ചുവടുമാറിയത് അപ്രതീഷിതമായിട്ടായിരുന്നുവെന്ന് എസ് എന്‍ സ്വാമി പറയുന്നു.

“കെ മധുവിന് മോഹന്‍ലാലിന്‍റെ ഒരു ഡേറ്റ് കിട്ടിയിട്ടുണ്ട്. ആ സിനിമ ഡെന്നിസ് ജോസഫ് ആണ് എഴുതുന്നത്. ഒരിക്കല്‍ ഡെന്നിസ് എന്നെ വിളിച്ചിട്ട് പറഞ്ഞു. എനിക്ക് സ്വാമിയെ ഒന്ന് കാണണമെന്ന്. ആ കൂടികാഴ്ചയില്‍ ഡെന്നിസ് എന്നോട് പറഞ്ഞു. സ്വാമി എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യണം. കെ മധുവിന് മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തിട്ടുണ്ട്, ഇനിയൊരു തിരക്കഥയാണ് വേണ്ടത്. ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്ന സിനിമകള്‍ എഴുതി തീര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് സ്വാമി മോഹന്‍ലാലിന്‍റെ പുതിയ പ്രോജക്റ്റ് ഒന്ന് ഏറ്റെടുക്കണം. ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും ഡെന്നിസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി എഴുതാമെന്ന് സമ്മതിച്ചു. എനിക്കും ആ സമയം തിരക്കായിരുന്നു. പക്ഷെ കെ മധുവിന് മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടിയിരിക്കുകയാണ് ഇനി അത് ലഭിക്കണമെന്നില്ല അത് കൊണ്ട് തന്നെ ആ ചാന്‍സ് നഷ്ടമാകരുതെന്ന് കരുതി ഞാന്‍ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമ എഴുതാന്‍ തീരുമാനിക്കുകയായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button