മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ നിരവധി ആരാധകരേ സ്വന്തമാക്കിയ നടിയാണ് ശിവദ. പ്രസവത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം താരത്തിന്റെ ഭര്‍ത്താവും നടനുമായ മുരളി കൃഷ്ണന്റെ സഹോദരന്റെ വിവാഹമായിരുന്നു. കല്യാണത്തിന് കാഞ്ചീപുരം സാരിയുടുത്ത് സുന്ദരിയായി ഒരുങ്ങിയ താരം മാസ്‌ക് അണിഞ്ഞുകൊണ്ടായിരുന്നു പോയത്.
നാളുകള്‍ക്ക് ശേഷം അണിഞ്ഞൊരുങ്ങാന്‍ സാധിച്ചതിന്റെ സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെആരാധകരെ അറിയിച്ച താരം പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് അണിയണമെന്നും ഓര്‍മിപ്പിച്ചു. നല്ല ചിത്രം എടുക്കാന്‍ അടുത്ത് ആളില്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ എന്നും താരം കുറിച്ചു.
അതിന് പിന്നാലെ വരനും വധുവിനുമൊപ്പമുള്ള ഫാമിലി ചിത്രം ശിവദ പങ്കുവെച്ചത്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തില്‍ കുഞ്ഞു മകള്‍ അരുന്ധതി ഉണ്ടായിരുന്നില്ല. അതോടെ അരുന്ധതിയെ തിരക്കി നിരവധി പേര്‍ കമന്റ് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് കുഞ്ഞിനെ കൂടെ കൂട്ടാതിരുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി.
https://www.instagram.com/p/CCnAKwNHQW8/?utm_source=ig_embed
Post Your Comments