എക്കാലത്തെയും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമായിരുന്നു ഡെന്നീസ് ജോസഫ്-തമ്പി കണ്ണന്താനം കൂട്ടുകെട്ടിന്റെ രാജാവിന്റെ മകന്. മോഹന്‍ലാല്‍ എന്ന നടനെ മലയാള സിനിമയിലെ സൂപ്പര്‍ താരമാക്കി മാറ്റിയതില്‍ ഈ ചിത്രം വഹിച്ച പങ്ക് വളരെ വലുതാണ്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം എന്നും തിളങ്ങി നില്ക്കും. രാജാവിന്റെ മകന് റിലീസ് ചെയ്തിട്ട് ഇന്ന് 34 വര്‍ഷം തികയുന്നു
‘’ ഒരിക്കല്‍ രാജു മോന് എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്ബോള്‍ അവന് കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ്. രാജകുമാരന്. രാജാവിന്റെ മകന് യെസ് ഐ ആം എ പ്രിന്‍സ്. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ് . അധോലോകങ്ങളുടെ രാജ കുമാരന്.”” 34 വര്‍ഷം മുന്‍പ് ഇതേ പോലെ ഒരു വെള്ളിയാഴ്ച ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ പറഞ്ഞ ഡയലോഗിന് ഹര്‍ഷാരവം സാക്ഷ്യം വഹിച്ചുവെന്നതു മാത്രമല്ല പ്രത്യേകത.മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെ സൃഷ്ടിക്കുക കൂടിയായിരുന്നു രാജാവിന്റെ മകന് എന്ന സിനിമയെന്ന് നിസംശയം പറയാം.
ഈ ഒരു സിനിമയിലൂടെ സൂപ്പര്‍ സംവിധായക പദവിയിലേക്ക് തമ്പി കണ്ണന്താനവും ഉയര്‍ന്നു. ആന്‍സി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച അംബികയും കൃഷ്ണദാസ് എന്ന മന്ത്രി വേഷത്തില്‍ എത്തിയ രതീഷിനും രാജാവിന്റെ മകന് വീണ്ടും കൈയടി നേടി കൊടുത്തു. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച സുരേഷ് ഗോപിക്ക് രാജാവിന്റെ മകന് നല്‍കിയത് പുതു ജീവിതം .മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജാവിന്റെ മകന് മലയാളിക്ക് പ്രിയപ്പെട്ട സിനിമയായി നില്ക്കുന്നു.
അന്ന് ബോക് സോഫീസില്‍ പുതിയ കളക് ഷന് റെക്കോഡുകള്‍ സൃഷ്ടിച്ച രാജാവിന്റെ മകന് ഇപ്പോഴും പ്രേക്ഷകമനസില്നിന്ന് ഇറങ്ങിപ്പോവാതെ നില്ക്കുന്നു. അടൂര്‍ ഭാസി, ജോസ് പ്രകാശ്, പ്രതാപ ചന്ദ്രന്, കെ. പി. എ. സി സണ്ണി, മാസ്റ്റര്‍ പ്രശോഭ്, ജോണി, അസീസ്, കുഞ്ചന്‍, കനകലത എന്നിവരായിരുന്നു രാജാവിന്റെ മകനിലെ മറ്റു താരങ്ങള്‍. ജയാനന്‍ വിന്‍സെന്റായിരുന്നു ഛായാഗ്രാഹകന്‍.സിനിമ പോലെ പാട്ടുകളും ഹിറ്രായി. വിണ്ണിലെ ഗന്ധര്‍വ വീണകള്‍, പാടാം ഞാനാഗാനം, എന്നീ ഗാനങ്ങള്‍ ഇപ്പോഴും അലയടിക്കുന്നു. ഷിബു ചക്രവര്‍ത്തി രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് എസ്. പി വെങ്കിടേഷ് ആണ്.
Post Your Comments