പ്രശസ്ത നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്. തെക്കൻ ഫ്രാൻസിലാണ് ജനിച്ചതും വളർന്നതും എങ്കിലും ലക്ഷ്മിക്കും അമ്മയ്ക്കും ഇന്ത്യയാണ് എല്ലാം. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോൾ സജീവമാണ്. ഇപ്പോൾ സുനിലിനെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചും തുറന്നുപറയുകയാണ് ലക്ഷ്മി.
യഥാർഥത്തിൽ ഞങ്ങൾ തമ്മിൽ വർഷങ്ങളായിട്ടുള്ള സൗഹൃദം ഉണ്ടായിരുന്നു. ആദ്യം കാണുമ്പോൾ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. 19 വയസ്സായപ്പോൾ മുതൽ സുനിലേട്ടനെ എനിക്ക് വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാൻ വളരെ യങ് ആയിരുന്നു. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല. കുറേ ആലോചിച്ചു. ആ സമയത്ത് എന്റെ വിസ തീർന്നിരുന്നു.
ശരിക്കും എന്റെ മാതാപിതാക്കൾ അത്ര സമ്പന്നരല്ല. എല്ലാ സേവിങ്സും ഉപയോഗിച്ചാണ് ഇന്ത്യയിൽ വന്ന് പോകുന്നത്. സുനിലേട്ടനെ വിവാഹം ചെയ്യാൻ, പാരിസിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാൻ തോന്നിയില്ല. പിന്നെ എനിക്ക് പതിനെട്ട് വയസ് കഴിഞ്ഞല്ലോ.
അതിനാൽ സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വർഷമെടുത്താണ് എനിക്കത് ചെയ്യാനായത്. പാരിസിൽ കുറേ പെർഫോമൻസ് ചെയ്തു. പിന്നെ എനിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്നും ലക്ഷ്മി.
Post Your Comments