സൂപ്പർ ഹിറ്റായി മാറിയ മലര്‍വാടി ആര്‍ട്സ് ക്ലബി’ലൂടെ സിനിമയിലെത്തി പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ പുതിയ ചിതം പ്രഖ്യാപിച്ച് നിവിന്‍ പോളി. ‘ബിസ്മി സ്പെഷല്‍’ എന്ന് പേരിട്ട ചിത്രം നവാഗതനായ രാജേഷ് രവിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണവും സുഷീന്‍ ശ്യാം സംഗീതവും നിര്‍വ്വഹിക്കും. രാജേഷ് രവി, രാഹുല്‍ രമേഷ്, സനു മജീദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ഉണ്ടകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
ബിജു മേനോന്, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി എന്നു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Post Your Comments