CinemaGeneralMollywoodNEWS

സുഹൃത്തുക്കള്‍ തെറ്റുകാരല്ല, ഭരതന്‍റെ മദ്യപാന ശീലത്തെക്കുറിച്ച് കെപിഎസി ലളിത

പക്ഷെ അതിന്റെ പേരില്‍ ഒരു വഴക്കോ പ്രശ്നമോ ഒന്നും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല

മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ക്ലാസിക് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ ഭരതനില്‍ ഉണ്ടായിരുന്ന ഒരു മോശം സ്വഭാവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ പത്നിയും നടിയുമായ കെപിഎസി ലളിത. ഭരതന്‍റെ മദ്യപാന ശീലത്തില്‍ പ്രധാനികള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് അന്നത്തെ കാലത്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു.അത്തരമൊരു ആരോപണത്തെ താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് തുറന്നു പറയുകയാണ് കെപിഎസി ലളിത. ഭരതന്‍ മദ്യപിക്കാതിരുന്ന സമയത്ത് നിങ്ങള്‍ കുടിക്കൂവെന്ന് പറഞ്ഞു ഒരാളും വീട്ടില്‍ വന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ മദ്യപാന ശീലത്തിനു സുഹൃത്തുക്കളെ പഴി പറയാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ഭരതന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് കെപിഎസി ലളിത പറയുന്നു.

“ഭരതേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത ശീലം മദ്യപാനമായിരുന്നു, പക്ഷെ അതിന്റെ പേരില്‍ ഒരു വഴക്കോ പ്രശ്നമോ ഒന്നും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. ഭരതേട്ടന്റെ മദ്യപാന ശീലം കൂടിയതില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കുറ്റം പറയില്ല. നമ്മുടെ മുഖം ചീത്തയായതിനു നമ്മള്‍ എന്തിനാണ് കണ്ണാടി തല്ലി പൊട്ടിക്കുന്നത്, അതിന്റെ ആവശ്യം ഇല്ല.അദ്ദേഹം കള്ള് കുടിക്കാതിക്കുന്ന സമയത്ത് ആരും വീട്ടില്‍ വന്നു എന്താണ് നിങ്ങള്‍ കുടിക്കാതിരിക്കുന്നത് എന്നൊന്നും ചോദിച്ചിട്ടില്ല. പുള്ളിക്ക് ആയിട്ട് തോന്നിയാലേ അദ്ദേഹം കഴിക്കൂ”.കെപിഎസി ലളിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button