സംസ്ഥാന സര്‍ക്കാരിനെ വരെ പ്രതിക്കൂട്ടിലാക്കിയ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സിനിമാ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.
കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതായി കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്‍വര്‍ അലി എന്ന പേരിലാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ അടക്കം വിളിച്ചതെന്നാണ് മൊഴി. സിനിമാക്കാരെ ഉപയോഗിച്ച് സ്വര്‍ണക്കടത്തിന് പദ്ധതിയിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സിനിമാക്കാരുടെ വാഹനത്തില്‍ കടത്താനായിരുന്നു പദ്ധതിയെന്നും ഇതിനായി സിനിമാക്കാരുടെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നുവെന്നും ഹംജത് മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments