അച്ഛന്‍ മകനെ നായകനാക്കി സിനിമ ചെയ്യുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി സംഭവിച്ചത് ‘കൈയ്യെത്തും ദൂരത്ത്’ എന്ന സിനിമയിലൂടെയായിരുന്നു. പക്ഷെ ബോക്സ് ഓഫീസില്‍ നിലംപൊത്തിയ സിനിമ ഫഹദ് എന്ന നടന് പുതിയ വഴിയിലേക്കുള്ള തിരിച്ചു വരവ് നല്‍കിയതിനാല്‍ കൈയ്യെത്തും ദൂരത്ത് എന്ന പരാജയ സിനിമയ്ക്ക് മലയാള സിനിമയില്‍ എന്നും മറക്കപ്പെടാന്‍ കഴിയാത്ത പ്രസക്തിയുണ്ടാകും. ഫഹദിന്റെ അഭിനയ സാധ്യതകളും, മാര്‍ക്കറ്റ് വാല്യുവും പ്രയോജനപ്പെടുത്തി കൊണ്ട് ഫാസില്‍ വീണ്ടും ഒരു സിനിമ പ്ലാന്‍ ചെയ്യുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഫഹദിന്റെ ഡേറ്റ് ഫാസിലിന് ഓപ്പണ്‍ അല്ല എന്ന പ്രേക്ഷക വിമര്‍ശനത്തിന് ഒറ്റ വാക്കില്‍ മറുപടി നല്‍കുകയാണ് ഫഹദ് ഫാസില്‍ എന്ന സൂപ്പര്‍ താരം.
“വാപ്പയ്ക്ക് ഡേറ്റ് നല്‍കാത്ത താരമല്ല ഞാന്‍. എന്റ ഡേറ്റ് ആര്‍ക്കും ഓപ്പണ്‍ ആണ്. പക്ഷെ എന്‍റെ മുന്നിലെത്തുന്ന തിരക്കഥ എന്നെക്കൂടി ആകര്‍ഷിക്കണം എന്ന് മാത്രം, ഞാന്‍ ഒരു ഗ്രൂപ്പുമായി മാത്രം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല. വാപ്പയുടെ സിനിമയില്‍ ഞാന്‍ വരാത്തതിന്റെ കാരണം മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ വാപ്പ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവനെ എന്റെ സിനിമയില്‍ ഏങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയ ഇല്ല, മാത്രമല്ല ഞങ്ങള്‍ക്ക് ഒന്നിച്ച് ചെയ്യാന്‍ കഴിയുന്ന ഒരു തിരക്കഥ ഇതുവരെ ആരും നല്‍കിയിട്ടില്ല എന്നും, ചിലപ്പോള്‍ അതാകാം അങ്ങനൊരു സിനിമ വൈകുന്നതിന്റെ കാരണം”. ഫഹദ് പറയുന്നു.
Post Your Comments