GeneralLatest NewsMollywood

അനിയത്തിക്ക് പൈസ കിട്ടുന്ന അതിലൂടെ ചേട്ടനും പൈസ ഉണ്ടാക്കുന്നു, ബെഡ് റൂം ദൃശ്യങ്ങള്‍ വരെ ചിത്രങ്ങളായി കൊടുക്കുന്ന കാലം വിദൂരമല്ല, ഇവളെ പോലെ ഓവര്‍ ആക്റ്റിംഗ് കൊണ്ട് വെറുപ്പിക്കുന്ന ആള് വേറെയില്ല!!

ഒന്നുമില്ലെങ്കിലും ഞങ്ങള്‍ ആങ്ങളെയും പെങ്ങളുമാണെന്നെങ്കിലും അവര്‍ ഓര്‍ത്തൂടെ, അവര്‍ക്ക് പേര്‍സണലായി മറുപടി നല്‍കാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ വന്ന് മറുപടി നല്‍കേണ്ടി വരുന്നത് എന്ന് അനുശ്രീ

സോഷ്യല്‍ മീഡിയയില്‍ സജീവമായ’ നടിയാണ് അനുശ്രീ. ലോക്ക് ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോഷൂട്ടുകള്‍ പങ്കുവച്ച അനുശ്രീയ്ക്ക് നേരെ പലപ്പോഴും സൈബര്‍ ആക്രമണം നേരിടെണ്ടി വന്നിരുന്നു. അനുശ്രീയുടെ മുടി ചേട്ടന്‍ സ്‌പാ ചെയ്യുന്ന ഒരു ഫോട്ടോ താരം പങ്കുവച്ചിരുന്നു. അതിന് നേരെ ഒരുപാട് മോശം കമന്റുകള്‍ ആണ് ലഭിച്ചത്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ലൈവില്‍ വന്ന് മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ.

ഒന്നുമില്ലെങ്കിലും ഞങ്ങള്‍ ആങ്ങളെയും പെങ്ങളുമാണെന്നെങ്കിലും അവര്‍ ഓര്‍ത്തൂടെ, അവര്‍ക്ക് പേര്‍സണലായി മറുപടി നല്‍കാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ വന്ന് മറുപടി നല്‍കേണ്ടി വരുന്നത് എന്ന് അനുശ്രീ ചൂണ്ടികാണിച്ചു. അവരുടെ ഫോണ്‍ നമ്ബര്‍ ഉണ്ടായിരുന്നെങ്കില്‍ മറുപടി ഫോണില്‍ വിളിച്ചു പറഞ്ഞേനെ. ‘അനിയത്തിക്ക് പൈസ കിട്ടുന്ന അതിലൂടെ ചേട്ടനും പൈസ ഉണ്ടാക്കുന്നു, ബെഡ് റൂം ദൃശ്യങ്ങള്‍ വരെ ചിത്രങ്ങളായി കൊടുക്കുന്ന കാലം വിദൂരമല്ല, ഇവളെ പോലെ ഓവര്‍ ആക്റ്റിംഗ് കൊണ്ട് വെറുപ്പിക്കുന്ന ആള് വേറെയില്ല..” എന്നിങ്ങനെ ആയിരുന്നു വിമര്‍ശനം.

എന്നെ തരത്തില്‍ നിരവധി മോശം കമന്റുകള്‍ക്ക് താരം വീഡിയോയിലൂടെ ചുട്ടമറുപടി കൊടുത്തു. എന്നാല്‍ മോശം പറയുന്നവരെ ചെവികൊള്ളണ്ട എന്നായിരുന്നു ആരാധകരില്‍ പലരും പറഞ്ഞത്. വീട്ടുകാര്‍ക്കൊപ്പം ഇനിയും ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് താരം പറഞ്ഞു. എന്നെ പറയേണ്ടവര്‍ക്ക് പറയാം പക്ഷേ വീട്ടുകാരെ പറയണ്ട കാര്യമില്ലായെന്നും അവരെ അവരുടെ വഴിക്ക് വിട്ടേക്കുകയെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button