GeneralLatest NewsMollywood

‘കല്ല്യാണം സെറ്റായിട്ടുണ്ടേ… ഡേറ്റ് പിന്നീട് അറിയിക്കാട്ടോ; വിവാഹ വാര്‍ത്ത പങ്കുവച്ച് യുവ നടന്‍

ഭാവി വധുവിനൊപ്പമുള്ള സെൽഫിയ്ക്ക് ഒപ്പമാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്

മലയാള സിനിമയിലെ യുവനടൻ വിജിലേഷ് വിവാഹിതനാകുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഈ സന്തോഷവാർത്ത താരം പങ്കുവച്ചത്. ഭാവി വധുവിനൊപ്പമുള്ള സെൽഫിയ്ക്ക് ഒപ്പമാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ… ഡേറ്റ് പിന്നീട് അറിയിക്കാട്ടോ…. കൂടെ ഉണ്ടാവണം’.താരം കുറിച്ചു.

മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പരിചിതനായ വിജിലേഷ്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്താനായി സമൂഹമാധ്യമത്തിലൂടെ കുറിപ്പ് എഴുതി ശ്രദ്ധനേടിയിരുന്നു

‘ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ.’ നടൻ വിജിലേഷ് ഫെയ്സ്ബുക്കിൽ അന്ന് കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button