GeneralKollywoodLatest News

ഓട്ടോഗ്രാഫ് തന്നപ്പോള്‍ എന്റെ മുഖത്തുപോലും നോക്കിയില്ല, അത് എന്നെ ആഴത്തില്‍ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് നടന്‍ മാധവന്‍

അദ്ദേഹം ചെയ്തത് ശരിയാണോ തെറ്റാണോ എന്നതല്ല എന്നെ അത് ആഴത്തില്‍ വേദനിപ്പിച്ചു. അന്ന് ഞാന്‍ പറഞ്ഞു എന്റെ ജീവിതത്തില്‍ ഓട്ടോഗ്രാഫ് ഒപ്പുവെക്കാന്‍ പറ്റിയാല്‍ അവന്റേയോ അവളുടേയോ കണ്ണുകളിലേക്ക് നോക്കിയാവും ഓട്ടോഗ്രാഫ് ഒപ്പുവെക്കുക

താരങ്ങളുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. തെന്നിന്ത്യന്‍ സിനിമയുടെ ചോക്കളേറ്റ് ഹീറോയായി വിലസിയ നടന്‍ മാധവന്റെ തുറന്നു പറച്ചില്‍ ചര്‍ച്ചയാകുന്നു. എട്ടാം വയസില്‍ ലഭിച്ച ഒരു ഓട്ടോഗ്രാഫ് തന്റെ ചിന്തകള്‍ പോലും മാറ്റിയെന്നു താരം പറയുന്നു. ഒരു കോണ്‍ക്ലേവിലാണ് താരം തന്റെ വേദനിപ്പിക്കുന്ന ഓട്ടോഗ്രാഫ് അനുഭവം പങ്കുവെച്ചത്.

ക്രിക്കറ്റ് താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനാണ് മാധവന്‍ പോയത്. ”വളരെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്നത്. അവിടെ ഇരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുവരെ 50 ഓട്ടോഗ്രാഫെങ്കിലും അദ്ദേഹം ഒപ്പിട്ടുണ്ടാവും. ഓട്ടോഗ്രാഫ് വാങ്ങി ഒപ്പിട്ടശേഷം അദ്ദേഹം എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിച്ചുതന്നു. അദ്ദേഹം ചെയ്തത് ശരിയാണോ തെറ്റാണോ എന്നതല്ല എന്നെ അത് ആഴത്തില്‍ വേദനിപ്പിച്ചു. അന്ന് ഞാന്‍ പറഞ്ഞു എന്റെ ജീവിതത്തില്‍ ഓട്ടോഗ്രാഫ് ഒപ്പുവെക്കാന്‍ പറ്റിയാല്‍ അവന്റേയോ അവളുടേയോ കണ്ണുകളിലേക്ക് നോക്കിയാവും ഓട്ടോഗ്രാഫ് ഒപ്പുവെക്കുക.” പ്രപഞ്ചത്തിന്റെ ഗൂഢാലോചന എന്ന അടിക്കുറിപ്പില്‍ താരം പങ്കുവച്ച വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നു.

പോസ്റ്റിന് അടിയില്‍ ഒരു ആരാധകന്‍ മാധവനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയ അനുഭവം കമന്റായി കുറിച്ചിട്ടുണ്ട്. ഓട്ടേഗ്രാഫ് വാങ്ങാന്‍ വന്നപ്പോള്‍ തന്റെ പേര് ചോദിക്കുകയും തന്നെ കെട്ടിപ്പിടിക്കുകയും ചെയ്തു എന്നാണ് ആരാധകന്‍ കുറിച്ചത്. നിരവധി താരങ്ങളും വിഡിയോയില്‍ കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button