CinemaGeneralLatest NewsMollywoodNEWS

ഡാ…എനിക്ക് സ്പീഡ് പേടിയില്ല; നാല് വർഷം കഴിഞ്ഞ് നിവിന് ആസിഫ് അലിയുടെ മറുപടി

ഒരു ചെറുചിരിയിൽ ഉത്തരം ഒളിപ്പിക്കുന്ന ആസിഫ് അലിയെ അന്ന് കൈയടിയോട് കൂടിയാണ് ആരാധകർ സ്വീകരിച്ചത്

തന്റെ സിനിമാജീവിതത്തിൽ തന്റെ പത്താം വർഷത്തിലേയ്ക്കു കടന്നിരിക്കുകയാണ് നടൻ നിവിൻ പോളി. സിനിമാരംഗത്തും പുറത്തുമുളള നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ ആസിഫ് അലിയുടെ വ്യത്യസ്തമായ ആശംസയാണ് വൈറലാകുന്നത്.‘ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ട് പിന്നിട്ട നിവിൻ പോളിക്ക് എല്ലാ ആശംസകളും. മോനേ എനിക്ക് സ്പീഡ് പേടിയില്ല. സഹയാത്രികൻ.’–ആസിഫ് അലി കുറിച്ചു.

എന്നാൽ ‘സ്പീഡ് പേടിയുണ്ടോ’ ! ട്രാഫിക് സിനിമയുടെ ക്ലൈമാക്സ് സീനിൽ നിവിൻ പോളി ആസിഫ് അലിയോട് ചോദിക്കുന്നൊരു ഡയലോഗ് ആണ്. ചോദ്യത്തിനു മറുപടി പറയാതെ ഒരു ചെറുചിരിയിൽ ഉത്തരം ഒളിപ്പിക്കുന്ന ആസിഫ് അലിയെ അന്ന് കൈയടിയോട് കൂടിയാണ് ആരാധകർ സ്വീകരിച്ചത്. പിന്നീട് പല സിനിമകളിലും ട്രോളുകളിലും ഈ ഡയലോഗ് ഇടംപിടിച്ചു.

സോഷ്യൽ മീഡിയയിലടക്കം തരം​ഗമായി മാറിയ ട്രാഫിക് സിനിമ പുറത്തിറങ്ങി നാല് വർഷം പിന്നിടുമ്പോൾ ആ ചോദ്യത്തിന് ഉത്തരവുമായി ആസിഫ് അലി. ‘മോനേ എനിക്ക് സ്പീഡ് പേടിയില്ല’ എന്നായിരുന്നു ഈ രംഗത്തിന്റെ ഫോട്ടോ പങ്കുവെച്ച ശേഷം ആസിഫിന്റെ മറുപടി.
ട്രാഫിക് കൂടാതെ സെവൻസിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button