തൊണ്ണൂറുകളികളില് ബോളിവുഡില്‍ തിളങ്ങിയ വിവാദനായിക മമത കുല്‍ക്കര്‍ണിയുടെ ജീവിതം സിനിമയാകുന്നു. താരത്തിന്റെ ജീവിതം ആസ്പദമാക്കിയ ബിലാല്‍ സിദ്ധിഖി എഴുതിയ സ്റ്റാര്‍ഡസ്റ്റ് അഫയറിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദബാംഗ് 3, വീര്‍ ദി വെഡ്ഡിങ് എന്നിവയുടെ നിര്‍മാതാവായ നിഖില്‍ ദ്വിവേദി പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും തിരക്കഥ ആരംഭിക്കുക. മമത കുല്കര്ണിയായി സിനിമയില്‍ ആര് വേഷമിടും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നിര്‍മാതാവ് വൈകാതെ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ബോളിവുഡിലെ സൂപ്പര്നായികയില് നിന്ന് അധോലോകത്തിന്റെ ഗോഡ് മദറായി മാറിയ മമത അധോലോക നായകന് ദാവൂദ് ഇബ്രാഹീമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിവാദങ്ങളില്‍ നിറഞ്ഞതിനു പിന്നാലെ ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷയായ താരം കെനിയയിലെ നെയ്റോബിയില്‍ ആത്മീയ ജിവിതം നയിക്കുകയാണ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയും ഇവര്‍ വിവാദങ്ങളില്‍ ഇടം നേടിയിരുന്നു.
Post Your Comments