
മലയാള സിനിമയിലെ താര രാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി തിളങ്ങുകയാണ്. നടനില്‍ നിന്നും മാറി സംവിധായകനായി ചുവട് വയ്ക്കുകയാണ് മോഹന്‍ലാല്‍. താരം ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍. ഒരു ഫാന്റസി ത്രീഡി ചിത്രമായി ഒരുക്കുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമയിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.
അഭിനയമല്ല വിസ്മയയുടെ ആഗ്രഹം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സംവിധാന സഹായികളായി എത്താന്‍ പോകുകയാണ് താരം. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments