സ്ട്രീമിംങ് ഭീമൻമാരായ നെറ്റ്ഫ്ലിക്സും ,ആമസോണും പതിയെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ശക്തരാവുകയാണ്. നെറ്റ്ഫ്ലിക്സില്‍ നാല് ഭാഗങ്ങളിലായി ആന്തോളജി സീരീസ് എത്തുമ്പോള്‍ ആമസോണ്‍ മുഴുനീള വെബ്സീരീസുമായാണെത്തുന്നത്.
തമിഴിലെ പ്രശസ്ത സംവിധായകന് മണിരത്നം, 9 എപ്പിസോഡുകളുള്ള സീരീസ് ഒരുക്കുന്നു. മണിരത്നത്തിനൊപ്പം, പോപുലര്‍ സംവിധായകരായ ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്, ഗൗതം മേനോന് എന്നിവരുമുണ്ട്. അരവിന്ദ് സ്വാമി, സിദ്ദാര്‍ത്ഥ് എന്നിവര്‍ സംവിധാനത്തിലേക്കെത്തുന്നു.
എന്നാൽ റിപ്പോര്‍ട്ടുകളനുസരിച്ച് സൂര്യ ഒടിടിയിലേക്കെത്തുകയാണ് വെബ്സീരീസിലൂടെ. അദ്ദേഹത്തിന്റെ ഭാഗം സംവിധാനം ചെയ്യുന്നത് ജയേന്ദ്ര പഞ്ചാപകേശന്‍, 180 ഫെയിം ആണ്. ലോക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. നവരസങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന സീരീസ് ആണിത്.
Post Your Comments