BollywoodGeneralLatest News

അമ്മ ബലാത്സം​ഗം ചെയ്യപ്പെടും അച്ഛന്‍ കാന്‍സര്‍ വന്ന് മരിക്കും; സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടു നടി ആലിയുടെ സഹോദരി

'നിങ്ങള്‍ അമ്ബരന്നോ? എന്തിന്? ഞാന്‍ അമ്ബരന്നില്ല'' എന്ന അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ താരാധിപത്യത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത് നടി ആലിയ ഭട്ടിനും സംവിധായകന്‍ കരണ്‍ ജോഹറിനുമാണ്. ഇപ്പോള്‍ താരത്തിനും കുടുംബത്തിനും നേരെ വധഭീഷണികളും ബലാത്സം​ഗ ഭീഷണികളും നിറയുകയാണ്.ഇത്തരത്തിലുള്ള സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ട്.

ആലിയയ്ക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ഷഹീന്റെ പ്രതികരണം. ”നിങ്ങള്‍ അമ്ബരന്നോ? എന്തിന്? ഞാന്‍ അമ്ബരന്നില്ല” എന്ന അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

” ആളുകളെ ദുര്‍ബലരാക്കി മാറ്റി, അതല്ലാതെ മറ്റൊന്നും ആസ്വദിക്കാനില്ലാത്ത ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു സ്ത്രീ നിങ്ങളുടെ അമ്മ, സഹോദരി, ഭാര്യ അങ്ങനെയല്ലാതെ ഇതിനപ്പുറം ഒന്നുമില്ല. പുരുഷന്മാര്‍ മാത്രമല്ല, മറ്റൊരു സ്ത്രീയെ വിളിക്കാന്‍ കഴിയുന്ന ഏറ്റവും മോശം വാക്ക് വേശ്യ എന്നാണെന്ന് സ്ത്രീകള്‍ പോലും കരുതുന്ന രാജ്യം”- ഷഹീന്‍ കുറിച്ചു. കൂടാതെ തനിക്ക് മോശം സന്ദേശം അയക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button