മലയാളസിനിമയില്‍ സംവിധായകനായും നടനായും ശ്രദ്ധിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. രാമായണ മാസം ആരംഭിക്കുന്ന ഇന്ന് രാമസേനയുടെ ഒരു ചിത്രവും ഒരു ഓര്‍മ്മയും പങ്കുവച്ച് എത്തിയിരിക്കയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചത് രണ്ട് വര്‍ഷം മുന്‍പുള്ള കര്‍ക്കിടകം ഒന്നിനായിരുന്നു. ”രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ് ലൂസിഫര്‍ ഓര്‍മ്മകള്‍…’ എന്ന് പങ്കുവച്ചുകൊണ്ട് താരമെത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് വൈറലായതോടെ പൃഥ്വിരാജിനെ തിരുത്തി ഭാര്യ സുപ്രിയ മേനോന് എത്തുകയും ചെയ്തു. സമീപകാല ചിത്രങ്ങളിലൊന്നായ ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടുവെന്ന് പറഞ്ഞായിരുന്നു സുപ്രിയ മേനോന് എത്തിയത്. ഇതേക്കുറിച്ച് പൃഥ്വി മറന്നുപോയോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. സുപ്രിയയോട് അതെയെന്ന മറുപടിയുമായാണ് പൃഥ്വിരാജ് എത്തിയത്.
Post Your Comments