തിരുവനന്തപുരത്തെ അമ്ബലത്തില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലൂടെ അവതാരകയും നടിയുമായ മീര വിവാഹിതയായി. തിരുവല്ല സ്വദേശിയായ ബിസിനസ്കാരന് വിഷ്ണുവാണ് വരന്. ജൂണ്‍ മാസം നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക്ഡൗണ്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മീരയുടെ മേക്കപ്പിന് നേരെ വിമര്‍ശനം ഉയരുകയാണ്.
ഈ വിവാഹ മേയ്ക്ക് അപ്പ് സ്വാഭാവികവുമായുള്ള ലുക്കിനെ മാറ്റിയെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. സ്വാഭാവികമായ സ്കിന്‍ കളര്‍ മേക്കപ്പ് ഉപയോഗിച്ച് കൂടുതല്‍ വെളുപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം. ഇത്ര വെള്ള പൂശണോ എന്നും ചിത്രത്തിലെ വധുവിനെ കണ്ടാല്‍ മീരയാണെന്നു തിരിച്ചറിയാനാവുന്നില്ല എന്നും ചിലര്‍ പറയുന്നു. അതേസമയം, മീര അവതരിപ്പിക്കുന്ന കോമഡി പരിപാടിയില്‍ കണ്ടുവരുന്ന കറുത്ത നിറത്തെ പരിഹസിക്കുന്ന രീതിയില്‍ ഇതിനേയും പരിഹസിക്കുമോ എന്നും ചിലര്‍ ചോദിക്കുന്നു.
ഗായിക റിമി ടോമി പോസ്റ്റ് ചെയ്ത വിവാഹ ആശംസയടങ്ങിയ ചിത്രത്തിന് താഴെയാണ് വിമര്‍ശന ശരങ്ങള്‍.
Post Your Comments