സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി. താന്‍ സുശാന്തിന്റെ കാമുകിയായിരുന്നു. സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ച് റിയ ട്വിറ്ററില്‍ കുറിച്ചു.
”ബഹുമാനപ്പെട്ട അമിത് ഷാ സര്‍, ഞാന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി. അദ്ദേഹത്തിന്റെ മരിച്ചിട്ട് ഒരു മാസമാകുന്നു. എനിക്ക് സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസമുണ്ട്.
നീതിക്ക് വേണ്ടി സിബിഐ അന്വേഷണം വേണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്താണ് സുശാന്തിനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ച് എന്നു മാത്രമാണ് എനിക്ക് അറിയേണ്ടത്. വിശ്വസ്തതയോടെ റിയ ചക്രബര്‍ത്തി. സത്യമേവജയത” എന്നാണ് റിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
https://www.instagram.com/p/CCsrKbQH2th/
Post Your Comments