കൊവിഡ് വ്യാപനത്തിന്റെ തീവ്ര ഘട്ടത്തിലാണ് രാജ്യം. ഈ കൊറോണ കാലത്ത് സെക്യൂരിറ്റി ജോലി ഏറ്റെടുത്തിരിക്കുകയാണ് സംവിധായകനും നടനുമായ ശ്രീനാഥ് വസിഷ്ഠ. കൊറോണയെ തുടര്‍ന്ന് സ്‌ക്യൂരിറ്റി ഗാര്‍ഡുകളെയെല്ലാം ക്വാറന്റൈന്‍ ചെയ്തതിനാലാണ് അദ്ദേഹം സ്‌ക്യൂരിറ്റി ഗാര്‍ഡായി എത്തിയിരിക്കുന്നത്.
“ഞാന്‍ താമസിക്കുന്ന കെട്ടിടത്തില്‍ സെക്യൂരിറ്റികാരില്‍ ഒരാള്‍ക്ക് കോവിഡ് പൊസിറ്റീവായി. മറ്റുള്ളവരെ ക്വാറന്റൈന്‍ ചെയ്തു. 10 ദിവസത്തേക്ക് സെക്യൂരിറ്റി ജോലികള്‍ ചെയ്യാന്‍ താമസക്കാരോട് അപ്പാര്‍ട്‌മെന്റ് കമ്മിറ്റി അഭ്യര്‍ഥിച്ചിരുന്നു. അതിനാല്‍ ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ എന്റെ ഡ്യൂട്ടി. മകന്‍ രുത്‌വിയും ജോലിയിലായിരുന്നു. ഇപ്പോള്‍ ഞാനും. ഈ അത്ഭുതകരമായ കമ്മ്യൂണിറ്റി സേവനം ചെയ്യുന്നത് ഒരു പുതിയ അനുഭവവും സന്തോഷവും തോന്നുന്നു. സര്‍വേജാന സുഖിനോ ഭവന്തു” എന്ന് ശ്രീനാഥ് വസിഷ്ഠ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കന്നഡ ചലച്ചിത്ര മേഖലയില്‍ എഴുത്തുകാരന്‍, സംവിധായകന്‍, ഹാസ്യനടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധനേടിയ താരമാണ് ശ്രീനാഥ് വസിഷ്ഠ
Post Your Comments