2018-ല്‍ ആണ് ജാന്‍വി കപൂറും സാറ അലിഖാനും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘ധടക്’ ആണ് ജാന്‍വിയുടെ ആദ്യചിത്രം. സുശാന്ത് രജ്പുത്ത് നായകനായ ‘കേദര്നാഥി’ലൂടെയാണ് സാറയുടെ അരങ്ങേറ്റം. നിരവധി ആരാധകരാണ് ഇരുതാരങ്ങള്‍ക്കും ഉള്ളത്.
എന്നാല്‍ ജാന്‍വി കപൂറിനെ സാറ അലിഖാന് എന്ന് വിളിക്കുന്ന പാപ്പരാസികളുടെ വീഡിയോയാണ് വൈറലായത്.
കാരവാനില്‍ നിന്നും ഇറങ്ങിവരുന്ന ജാന്‍വിയെ സാറാജി എന്നാണ് പാപ്പരാസികള്‍ വിളിച്ചത്. എന്നാല്‍ ചിരിച്ചു കൊണ്ടു തന്നെ ജാന്‍വിയുടെ മറുപടിയും എത്തി. ”മനസിലാക്കിയതിന് ശേഷം വിളിക്കു” എന്നാണ് ജാന്‍വി പറയുന്നത്. നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ജാന്‍വിയും കുടുംബവും.
https://www.instagram.com/p/Bs5Xaw7Dd9C/?utm_source=ig_web_copy_link
Post Your Comments