വിനയൻ സംവിധാനം ചെയ്ത ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അനൂപ് മേനോൻ. ടെലിവിഷൻ സീരിയലിലൂടെ ബിഗ് സ്ക്രീനിലെത്തിയ അനൂപ് മേനോന് സംവിധായൻ വിനയനാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. നടനെന്നതിലുപരി തിരക്കഥാകൃത്തെന്ന നിലയിലും മലയാള സിനിമയിൽ തിളങ്ങിയ അനൂപ് മേനോന് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രമാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ ബ്രേക്ക് നൽകിയത്. നടനെന്ന രീതിയിൽ തിരക്കഥയാണ് തന്റെ ഗ്രാഫ് ഉയർത്തിയതെന്നും കാട്ടുചെമ്പകം എന്ന സിനിമ തന്നെ വലിയ രീതിയിൽ തുണച്ചിരുന്നില്ലെന്നും കാട്ടുചെമ്പകം സിനിമയ്ക്ക് ശേഷം എനിക്ക് അഞ്ച് വർഷം സിനിമ ഇല്ലായിരുന്നുവെന്നും അനൂപ് മേനോൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ തുറന്നു പറയുന്നു. തനിക്ക് സിനിമയിൽ ആദ്യത്തെ അവസരം നൽകിയത് വിനയൻ എന്ന സംവിധായകനാണെന്ന് പറയാൻ ഒരു മടിയുമില്ലെന്നും അനൂപ് മേനോൻ പ്രതികരിച്ചു.
“എനിക്ക് സിനിമയില്‍ ആദ്യമായി ഒരു അവസരം നല്‍കിയത് വിനയേട്ടന്‍ ആണെന്ന് ഞാന്‍ എവിടെയും പറയും. പക്ഷെ രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്ക് ബ്രേക്ക് നല്‍കിയത്. ‘കാട്ടുചെമ്പകം’ എന്ന സിനിമ ചെയ്തു കഴിഞ്ഞു എനിക്ക് അഞ്ച് വര്‍ഷം സിനിമ ഇല്ലായിരുന്നു. പിന്നെ എന്നെ തുണച്ചത് ‘തിരക്കഥ’ എന്ന ചിത്രമായിരുന്നു. അനൂപ് മേനോന്‍ പറയുന്നു.
Post Your Comments