തന്റെ മുപ്പത്തിയേഴാം വയസില്‍ അമ്മയായ അനുഭവം പങ്കുവയ്ക്കുകയാണ് നടി ദിവ്യ ഉണ്ണി .“പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോര്‍ത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല.
എന്നാൽ രണ്ടാം മാസം മുതല്‍ തന്നെ ഡാന്‍സ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.” താരം പറഞ്ഞു.
ശരിക്കും തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടര്‍ നിര്‍ദേശിച്ച സമയമത്രയും പൂര്‍ണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു.
എന്നാൽ വീട്ടില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മളും കുഞ്ഞാകില്ലേ.. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോള്‍ക്കിപ്പോള്‍ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാന്‍ തുടങ്ങി. ആള്‍ക്കും ഡാന്‍സ് ഇഷ്ടമാണെന്നു തോന്നുന്നു,” ദിവ്യ ഉണ്ണി പറയുന്നു.
Post Your Comments