GeneralLatest NewsTV Shows

ഞങ്ങള്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത്, രഹസ്യ വിവാഹത്തിനു പിന്നാലെ ജീവിതത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ദര്‍ശന ദാസ്

ക്ഷണ കാര്യത്തിലും മറ്റും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അനൂപിന്റെ അമ്മയുടെ പിന്തുണ എനിക്ക് കരുത്തായി.

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെപരിചിതയായ നടിയാണ് ദര്‍ശന. അസിസ്റ്റന്റ് ഡയറക്ടറായ അനൂപുമായി പ്രണയത്തിലായ താരം രഹസ്യമായി വിവാഹിതയാവുകയും ചെയ്തു. അനൂപിനെ വിവാഹം കഴിച്ചതാണ് താന്‍ ജീവിതത്തി ലെടുത്ത ഏറ്റവും മികച്ച തീരുമാനമെന്നാണ് ദര്‍ശന പറയുകയാണ്.

”സുമഗലി ഭവ എന്ന സീരിയലിന്റെ സെറ്റില്‍ കണ്ടുമുട്ടിയതോടെ ആരംഭിച്ച സൗഹൃദം പിന്നെ പ്രണയത്തിയേക്കും വിവാഹത്തിലേക്കും എത്തിയത് വളരെ പെട്ടന്നായിരുന്നു .ഞങ്ങള്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത്. പരസ്പരം മനസിലാക്കുന്ന എന്തും തുറന്ന് പറയാനും തെറ്റുകള്‍ തിരുത്താനും സ്വാതന്ത്ര്യം നല്‍കുന്ന, അതോടൊപ്പം വ്യക്തിത്വ ത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്ബതികളാണ് ഞങ്ങള്‍. അതിനാല്‍ തന്നെ വിവാഹ ജീവിതത്തില്‍ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അത് തന്നെ. ” ദര്‍ശന പറയുന്നു.

വിവാഹശേഷം അനൂപിന്റെ നാടായ തൊടുപുഴയിലാണ് ഇരുവരും. ”പാലക്കാട് നിന്നും തൊടുപുഴയിലേക്ക് മാനസിക അകലമാണ് കൂടുതല്‍ അനുഭവപ്പെട്ടത്. ഭക്ഷണ കാര്യത്തിലും മറ്റും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അനൂപിന്റെ അമ്മയുടെ പിന്തുണ എനിക്ക് കരുത്തായി. എന്റെ അമ്മ എന്നെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് പോലെയാണ് അനൂപിന്റെ അമ്മ പെരുമാറിയത്. അങ്ങനെ പാലക്കാട് നിന്ന് തൊടുപുഴയിലേക്കുള്ള ദൂരം കുറഞ്ഞ് വന്നു.” ദര്‍ശന കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button