CinemaGeneralKollywoodLatest NewsNEWS

സൂപ്പർ താരങ്ങളായ രജനികാന്തിനും വിജയ്ക്കുമെതിരെ നിയമനടപടിക്ക് ഒരുങ്ങി മീര മിഥുന്‍; കോപം ആളിക്കത്തിയാല്‍ കണ്ണകിയെ പോലെ ചുട്ടരിക്കും, വിവാദമായി ട്വീറ്റുകള്‍

തമിഴ്‌നാട് തന്നെ ബഹിഷ്‌ക്കരിച്ചതിനാലാണ് താനൊരു സൂപ്പര്‍ മോഡലായതെന്നും അതില്‍ നന്ദിയുണ്ടെന്നും മീര

സൂപ്പർ താരങ്ങളായ രജനികാന്തിനും വിജയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയും മുന്‍ ബിഗ് ബോസ് താരവുമായ മീര മിഥുന്‍. ഇരുവരും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളാണ് മീര ഉയര്‍ത്തിയിരിക്കുന്നത്. തമിഴ്‌നാട് തന്നെ ബഹിഷ്‌ക്കരിച്ചതിനാലാണ് താനൊരു സൂപ്പര്‍ മോഡലായതെന്നും അതില്‍ നന്ദിയുണ്ടെന്നും മീര ട്വീറ്റ് ചെയ്തു.

മീര മിഥുന്റെ ട്വീറ്റുകള്‍:

രജനികാന്ത് (കന്നഡ) വിജയ് (ക്രിസ്ത്യന്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നത് എന്നെ അപകീര്‍ത്തിപ്പെടുത്താനാണോ? സ്ത്രീയെ അപമാനിച്ചതിലും സൈബര്‍ ആക്രമണം നടത്തിയിനാലും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മടിക്കില്ല. എല്ലാം ദൈവം കാണുന്നുണ്ട്.

തമിഴ്‌നാട് എന്നെ ബഹിഷ്‌കരിച്ചു. അതിന് നന്ദി. അതുകൊണ്ടാണല്ലോ ഞാനിന്ന് ഒരു സൂപ്പര്‍മോഡല്‍ ആയതും, രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതും. അതുപോലെ തമിഴ് സിനിമാ മേഖലയും എന്നെ ബഹിഷ്‌കരിച്ചു. അതുകൊണ്ട് ഞാനിന്ന് ബോളിവുഡിലും ഹോളിവുഡിലും എത്തി. പക്ഷേ എനിക്കെന്താണ് മനസിലാകാത്തത് എന്ന് വച്ചാല്‍ തമിഴ്‌നാട് എന്തിനാണ് എന്റെ പുറകേ വരുന്നത്, എന്നെ പറ്റി പറയുന്നത് മാത്രമാണോ അവരുടെ ജോലി.

shortlink

Post Your Comments


Back to top button