GeneralLatest NewsMollywood

‘കല്യാണപ്പെണ്ണായ എന്നെയും കുടുംബത്തെയും അവര്‍ ഒരുമിച്ച്‌ വഞ്ചിക്കുകയായിരുന്നു’; ഷംന കാസിം

സാധാരണക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, സെലിബ്രറ്റികള്‍ക്ക് വരുമ്ബോള്‍ മാത്രമാണ് ഇതെല്ലാം വാര്‍ത്തയാകുന്നത്

വിവാഹ ആലോചനയുടെ മറവില്‍ നടി ഷംന കാസിമിനു നേരെനടന്ന തട്ടിപ്പ് ശ്രമത്തില്‍ അഞ്ചോളംപേര്‍ പിടിയിലായി. കല്യാണപ്പെണ്ണായ തന്നെയും കുടുംബത്തില്‍ എല്ലാവരെയും വിവാഹ തട്ടിപ്പുകാര്‍ ഒരുമിച്ച്‌ വഞ്ചിക്കുകയായിരുന്നെന്ന് ഷംന കാസിം പറയുന്നു. ”താന്‍ ഇതൊക്ക കുറച്ചു ദിവസം കൊണ്ട് മറക്കുമായിരിക്കും എന്നാല്‍ എല്ലാ പെണ്‍കുട്ടികളും അങ്ങനെയാവില്ലെന്നും, ചില പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ഇതുകൊണ്ടൊക്കെയായിരിക്കാം എന്ന ഇപ്പോഴാണ് മനസിലാകുന്നത്” എന്നും ഷംന മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കൊറോണക്കാലമായത് കൊണ്ട് ആളുകള്‍ പലതരം ടെന്‍ഷനുകളിലൂടെ പോവുകയാണ്. ഈ സമയത്തും ഇങ്ങനെയുള്ള തട്ടിപ്പുകാര്‍ മുന്നിലേക്ക് വരുന്നു. കൊറോണ വരുന്നു, ആള്‍ക്കാര്‍ മരിക്കുന്നു എന്നതൊന്നും ഇവര്‍ക്കൊരു വിഷയമേയല്ല’. ഷംന ചോദിക്കുന്നു. സാധാരണക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, സെലിബ്രറ്റികള്‍ക്ക് വരുമ്ബോള്‍ മാത്രമാണ് ഇതെല്ലാം വാര്‍ത്തയാകുന്നത് എന്നും ഷംന കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button