ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് റിമി ടോമി. പണ്ട് പല പരിപാടികള്‍ക്കും വിദേശത്ത് അടക്കേ പോയ സമയങ്ങളിലെ ചിത്രങ്ങളായിരുന്നു താരം കൂടുതലും പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.
തടിച്ചുരുണ്ട് ഇരിക്കുന്ന റിമി ഒരു കാറില്‍ ചാരി നില്‍ക്കുകയാണ്. ‘പഴയ ചിത്രമാണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ. കാണുമ്ബോള്‍ തന്നെ മനസിലാവുന്നുണ്ടല്ലോ അല്ലേ. എന്തോ ഈ കാര്‍ ഭയങ്കര ഇഷ്ടമായി. എന്നേലും എനിക്ക് ഇത് ഡ്രൈവ് ചെയ്യാന്‍ വാങ്ങണം’ എന്നുമായിരുന്നു ചിത്രത്തിന് റിമി ക്യാപ്ഷനായി കൊടുത്തിരുന്നത്.
ന്യൂജേഴ്സിയില്‍ നിന്നും 2008 ലുള്ള ചിത്രമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. എന്നാല്‍ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. റിമി തടിച്ചുരുണ്ട് ഇരിക്കുന്നത് പോലൊരു കാറായിരുന്നു ചിത്രത്തിലുള്ളത്. നിങ്ങളെ രണ്ട് പേരെയും കണ്ടാല്‍ ഒരമ്മ പെറ്റ മക്കളെ പോലെ ഉണ്ടെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
പണ്ട് കാറും റിമിയെ പോലെ തന്നെ ഗുണ്ടുമണി ആയിരുന്നു എന്നൊരാള്‍ പറഞ്ഞപ്പോള്‍ അത് ശരിയാണല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി.
Post Your Comments